സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാലകെട്ട്, അക്ഷരശ്ലോകം നടന്നു. കഴക സംഗമം പഴങ്ങാപ്പറമ്പ് നന്ദന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വനിതാ സംഗമം പ്രശസ്ത സാഹിത്യകാരി ലിസിയും യുവജനസംഗമ വിംഗ് കമാനണ്ടര് ലോക്നാഥും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍ അധ്യക്ഷത വഹിച്ചു. രമേശ് രാഘവ വാര്യര്‍, പി.പി. ഗോവിന്ദവാര്യര്‍, വിനോദ് വാര്യര്‍, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി പി.വി. മുരളീധരന് (പ്രസിഡന്റ്), കെ. ബാലകൃഷ്ണന്, പി.വി. ധരണീധരന്‍, ടി.പി. നാരായണവാര്യര്‍ (വൈസ് പ്രസിഡന്റുമാര്‍), സി.ബി.എസ്. വാരിയര്‍ (ജനറല്‍ സെക്രട്ടറി), പി.പി. ഗോവിന്ദ വാര്യര്‍, വിനോദ് വാര്യര്‍, വി. രാജഗോപാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), യു. ഷിബി വാര്യര്‍ (ട്രഷറര്‍) എന്നിവരെയും വനിതാവിഭാഗം ഭാരവാഹികളായി പാര്‍വതി ടി. വാര്യര്‍ (പ്രസിഡന്റ്), ചന്ദ്രിക വാര്യര്‍ (സെക്രട്ടറി), ദീപ സി. വാര്യര്‍ എന്നിവരെയും യുവജന വിഭാഗം ഭാരവാഹികളായി പി.ആര്. ദിലീപ് രാജ് (പ്രസിഡന്റ്), സ്വരൂപ് വാര്യര്‍ (സെക്രട്ടറി), ഹരികൃഷ്ണന് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.