അതിമാരക മയക്കുമരുന്നുമായി നാലു പേര് പോലീസിന്റെ പിടിയില്‍.
കാട്ടൂര്‍: കാറളം പുല്ലത്തറയില്‍ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി, വധശ്രമം,പിടിച്ചുപറി കേസിലെ പ്രതിയടക്കം നാലു പേരെ തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും, കാട്ടൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കാറളം പുല്ലത്തറ പെരുമ്പിള്ളി വീട്ടില്‍ സുമേഷ്( 44), ആനന്ദപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (25), എടത്തിരിഞ്ഞി അരിമ്പുള്ളി വീട്ടില്‍ നിധിന് (30), വെള്ളാങ്ങല്ലൂര്‍ വെളുത്തേരി വീട്ടില്‍ നൗഫല്‍ (34) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈസ്റ്റര്‍, വിഷു സീസണില്‍ യുവാക്കള്‍ക്ക് വില്പന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്ന് ആണ് പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സിഐ ബി കെ അരുണ്‍, കാട്ടൂര്‍ സിഐ ഹൃഷികേശന്‍ നായര്‍, തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്ഐ വി.ജി സ്റ്റീഫന്ഡാന്സാഫ് ടീം അംഗങ്ങളായ സി.എ ജോബ്, ടി.ആര് ഷൈന്‍, ഷറഫുദ്ധീന്‍, ലിജു ഇയ്യാനി, ബിനു, എം.വി മാനുവല്‍, കാട്ടൂര്‍ എസ് ഐ മണികണ്ടന്, ഉദ്യോഗസ്ഥരായ സജീവ്, കെ.എസ് ശ്രീജിത്ത്, ധനേഷ്, കെ എസ് സനില്‍, കിരണ്‍, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളില്‍ സുമേഷ് നേരത്തെ വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും, അനുരാജ് കൊടകര, പുതുക്കാട്, ആളൂര്‍ പോലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. പിടിയിലായ പ്രതികള്‍ക്ക് മയക്കുമരുന്ന് കിട്ടിയതിന്റെ ഉറവിടവും, വില്പന നടത്തിയ ആളുകളെയും കുറിച്ച് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.