ഇന്ത്യയുടെ അഭിമാനമായ വജ്രക്ക് അഭിനന്ദനങ്ങളുമായി വിദ്യാര്‍ഥികള്‍
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സയന്‍സ് ബാച്ച് വിദ്യാര്‍ഥികള്‍ പൈങ്ങോട് വജ്ര റബ്ബര്‍ കമ്പനി സന്ദര്‍ശിച്ചു. റബ്ബര്‍ ഉല്പന്നങ്ങളുടെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കാണാനും മനസിലാക്കാനും സന്ദര്‍ശനം വിദ്യാര്‍ഥികളെ സഹായിച്ചു. ഒരു വ്യാവസായിക ഉല്പന്നം നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും വ്യാവസായിക സംരംഭകത്വത്തിന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മാനേജിംഗ് ഡയറക്ടര്‍ പി.എസ്. കണ്ണന് സംസാരിച്ചു. ഐസ്ആര്‍ഒയുമായി സഹകരിച്ച് ബഹിരാകാശ ദൗത്യങ്ങളില്‍, ഫ്ലക്സ് സീല്‍ നിര്‍മിച്ച് കൊടുക്കുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി മാറിയിരിക്കയാണ്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാനവും നിര്‍ണായകവുമായ പങ്ക് വഹിച്ച വജ്ര റബ്ബര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി അഭിനന്ദിച്ചു. അധ്യാപകരായ സി.ബി. ഷക്കീല, ലയ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.