പി. അതുല്യശ്രീ എ പ്ലസ് ഗ്രേഡോടു വേള്‍ഡ് യോഗാസന കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു
ഇരിങ്ങാലക്കുട: പഞ്ചാബിലെ പട്യാലയില്‍ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ യോഗാസന ഭാരതിന്റെയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ നടന്ന കോച്ചസ് ഫൗണ്ടേഷന് കോഴ്സ് ആന്‍ഡ് ലെവല്‍ വണ്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി. അതുല്യശ്രീ എപ്ലസ് ഗ്രേഡോടു വേള്‍ഡ് യോഗാസന കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഭാരതത്തില്‍ നിന്ന് നാല് പേര്‍ക്കും നേപ്പാളില്‍ നിന്ന് ഒരാള്‍ക്കുമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമായത്. 200 മണിക്കൂര്‍ നീണ്ടു നിന്ന തിയറി, പ്രാക്ടിക്കല്‍, വൈവ, ഫീല്‍ഡ് ട്രെയിനിംഗ് പരീക്ഷകള്‍ കൂടാതെ യോഗാസന ഭാരത് സെക്രട്ടറി ജനറല്‍ ജയദീപ് ആര്യ നേരിട്ട് നടത്തിയ അഭിമുഖ പരീക്ഷയ്ക്ക് ശേഷമാണ് അതുല്യശ്രീക്ക് ഈ നേട്ടം സ്വന്തമായത്. വേല്‍ഡ് യോഗാസന കോച്ച് എന്ന നിലയില്‍ ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് ആണ് അതുല്യശ്രീയെ നിയുക്തയാക്കിയിട്ടുള്ളത്.
ഇതിനു പുറമേ യോഗാസന ഭാരതിന്റെ സ്റ്റേറ്റ് ജഡ്ജ് ട്രെയിനിംഗ് പ്രോഗ്രാമിലും പങ്കെടുത്ത് എപ്ലസ് ഗ്രേഡ് നേടിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനുമായും വേള്‍ഡ് യോഗാസനയുമായും ഏഷ്യന്‍ യോഗാസനയുമായും അഫിലിയേറ്റഡ് ആയിട്ടുള്ള യോഗാസനഭാരത്, മിനിട്രി ഓഫ് യൂത്ത് അഫയേവ്സ് ആന്‍ഡ് സ്പോര്‍ട്സുമായി ചേര്‍ന്ന് ഒരുപാട് അവസരങ്ങള്‍ ആണ് ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന ആയോധനകലാക്ഷേത്രം കെകെജി കളരിസംഘത്തിലെ അശോകന് ഗുരുക്കളുടെ ശിഷ്യയാണ്. അദേഹത്തിന്റെ കീഴില്‍ യോഗ, കലരിപ്പയറ്റ്, കളരി ചികിത്സ, മര്‍മ്മ ചികിത്സ എന്നിവ അഭ്യസിക്കുകയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തീട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ച് നടന്ന സൗത്ത് ഇന്ത്യ യോഗ പ്രദര്‍ശനത്തില്‍ സീനിയര്‍ മത്സരത്തിന്റെ രണ്ടാം സ്ഥാനവും നേടി.
തൃശൂര്‍ ജില്ലയിലെ ആനന്ദപുരം സ്വദേശിനിയായ അതുല്യശ്രീ, അശോക് കാനാട്ട്-ബിന്ദു പൊക്കണായില് ദമ്പതികളുടെ മകളും പുളിഞ്ചേരി വംശീകൃഷ്ണന്റെ ഭാര്യയുമാണ്.