സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കോണ്‍ഗ്രസ് പാനലില്‍ 12 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഒരു സീറ്റില്‍ മാത്രം തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് ഒരു സീറ്റില്‍ മാത്രം തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പാനലില്‍ 13 അംഗ ഭരണസമിതിയില്‍ 12 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പട്ടികജാതി വിഭാഗത്തില്‍ മാത്രമാണ് മത്സരം. വായ്പക്കാരുടെ പ്രതിനിധി മൂന്ന്, ജനറല്‍ ആറ്, വനിത മൂന്ന്, പട്ടികജാതി ഒന്ന് എന്നിങ്ങനെ മൊത്തം 13 പേരാണ് ബാങ്ക് ഭരണസമിതി അംഗങ്ങള്‍. ഇതില്‍ 12 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സൂക്ഷ്മപരിശോധനയ്ക്കുശേഷം 16 പേരാണ് രംഗത്തുണ്ടായിരുന്നത്. വായ്പ വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലും കൂടുതലായുണ്ടായിരുന്ന ഓരോരുത്തര് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് പിന്‍വലിച്ചെങ്കിലും പട്ടികജാതി വിഭാഗത്തില്‍നിന്ന് പത്രിക സമര്‍പ്പിച്ച രണ്ടുപേരും അത് പിന്‍വലിക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിലെ എം.കെ. കോരനും പി.കെ. ഭാസിയുമാണ് ഈ സീറ്റില്‍ മത്സരിക്കാന്‍ നിലയുറപ്പിച്ചിരിക്കുന്നത്. എം.കെ. കോരന് നിലവിലുള്ള ഭരണസമിതി അംഗമാണ്.
പി.കെ. ഭാസി തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമാണ്. രണ്ടുപേരും ഐ ഗ്രൂപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. കെ. ഗോപാലകൃഷ്ണന്, ടി.എല്‍. പ്രിന്‍സിന്, ഇ.വി. മാത്യു, കെ.കെ. ശോഭനന്, ഐ. ശിവജ്ഞാനം, കെ.എസ്. ഹരിദാസ് (ജനറല്‍), തിലകന് പൊയ്യാറ, എ.സി. സുരേഷ്, കെ.എല്‍. ജെയ്സന് (വായ്പ), ഇന്ദിര ഭാസി, വി.ജി. ജയലളിത, രജനി സുധാകരന്(വനിത) എന്നിങ്ങനെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 12 പേര്. ഒക്ടോബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്.