റോഡിലെ മരണക്കുഴികള്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു
കാട്ടൂര്‍: വലക്കഴ ലിങ്ക് റോഡില്‍ മരണക്കുഴികള്‍. മൂന്നുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള പഞ്ചായത്തംഗങ്ങളുടെ അപേക്ഷകള്‍ ഭരണനേതൃത്വം പരിഗണിക്കുന്നില്ലെന്ന് പരാതി. വാര്‍ഡ് 13, 14 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വലക്കഴ ലിങ്ക് റോഡിലെ കുഴികള്‍ യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഇത് രണ്ടാംതവണയാണ് യൂത്ത് കോണ്‍ഗ്രസ് തുചെയ്യുന്നത്.
വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മഗൃഹവും ഈ വലക്കഴ ലിങ്ക് റോഡിലാണ്. ഇവരെ വിശുദ്ധയാക്കിയതു മുതല്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. ലോകത്തിന്റെ മുന്നില്‍ നാടിനെ പരിഹാസ്യമാകുന്ന തരത്തിലാണ് കാട്ടൂര്‍ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത. പ്രതിപക്ഷ വാര്‍ഡുകളുമായി ചേരി പങ്കിടുന്ന കാട്ടൂരിലെ പല റോഡുകളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം വിമര്‍ശിച്ചു.
ഇതുപോലെയുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് അധികാരികള്‍ നേതൃത്വം കൊടുക്കുകയാണെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും പറഞ്ഞു.