എന്‍സിസി ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് തൃശൂര്‍ നയിക്കുന്ന സംയോജിത വാര്‍ഷിക പരിശീലന ക്യാമ്പ്
എന്‍സിസി ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് തൃശൂര്‍ നയിക്കുന്ന സംയോജിത വാര്‍ഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: എന്‍സിസി ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് തൃശൂര്‍ നയിക്കുന്ന സംയോജിത വാര്‍ഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ആരംഭിച്ചു. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലേതായി 600ല്‍ പരം കേഡറ്റുകളും ഓഫീഷ്യല്‍സും പങ്കെടുക്കുന്നു. ബറ്റാലിയന് കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ബി. ബിജോയ് ആണ് ക്യാമ്പ് നയിക്കുന്നത്. ഡ്രില്‍, ആയുധപരിശീലനം, ഫയറിംഗ് സെഷന്, ദുരന്ത നിവാരണ പരിശീലന ക്ലാസുകള്‍, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും മറ്റു ബോധവല്‍ക്കരണ ക്ലാസുകളും നടക്കുന്നു. നിരവധി വിഷയങ്ങളിലായി വിദഗ്ധര്‍ ക്യാമ്പില്‍ പരിശീനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കേവലം സൈനിക പരിശീലനവും സാമൂഹിക ഉത്തരവാദിത്തം ശീലിക്കാനുതകുന്ന പരിപാടികളും ക്യാമ്പിലുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ മേജര്‍ ഗായത്രി കെ. നായര്‍, ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ലഫ്റ്റനന്റുമാരായ ജിസ്മി, മിനി, കാമില, ഇന്ദു, സരിത, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍മാരായ ആശ കൃഷ്ണന്, മഞ്ജു മോഹനന്, റിഷാല്ദാര് മേജര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.