കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വ്യാപകാതിര്‍ത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2024-25 വര്‍ഷം 20 കോടി രൂപ വായ്പ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ പറഞ്ഞു. ബാങ്കിന്റെ 53-ാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ.എല്‍. ജെയ്സണ്‍, എ.സി. സുരേഷ്, ഇ.വി. മാത്യൂ, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡും, ഉപഹാരവും നല്കി അനുമോദിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, കെ. ഗോപാലകൃഷ്ണന്, എം.കെ. കോരന്, ഇന്ദിര ഭാസി, പ്രിന്സന് തയ്യാലക്കല്‍, കെ. ഹരിദാസ്, വി.ജി. ജയലളിത എന്നിവരും സംബന്ധിച്ചു.