ധീരജ് തേറാട്ടില്‍ അനുസ്മരണം
കാട്ടൂര്‍: കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ധീരജ് തേറാട്ടിലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം മോളി പിയൂസ്, ബെറ്റി ജോസ്, ജോമോന് വലിയവീട്ടില്‍, സിദ്ദിഖ് കറപ്പംവീട്ടില്‍, ജലീല്‍ കരിപ്പാകുളം, തോമസ് കുരുതുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.