തൃശൂര്‍ ഓഫീസേഴ്സ് ക്ലബ് നടത്തിയ ഗവ. എംപ്ലോയീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ റൂറല്‍ പോലീസ് ടീം ജേതാക്കളായി
ഇരിങ്ങാലക്കുട: തൃശൂര്‍ ഓഫീസേഴ്സ് ക്ലബ് നടത്തിയ ഗവ. എംപ്ലോയീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ റൂറല്‍ പോലീസ് ടീം ജേതാക്കളായി. ഫൈനലില്‍ എല്‍എസ്ജിഡി ഡിപ്പാര്‍ട്മെന്റ് ടീമിനെ തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ് ടീം ചാമ്പ്യന്മാരായി, മൂന്നാം സ്ഥാനം തൃശൂര്‍ സിറ്റി പോലീസ് ടീം നേടി. ജേതാകള്‍ക്കുള്ള ട്രോഫി വിതരണം സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ ഐപിഎസ് നിര്‍വഹിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി റൂറല്‍ പോലീസിലെ സജീഷിനെ തെരഞ്ഞെടുത്തു, മികച്ച ബാറ്റ്മാനായി എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ പി.വി. വിശാല്‍, ബെസ്റ്റ് ബൗളര്‍ സജീഷ് (റൂറല്‍ പോലീസ്), ബെസ്റ്റ് ഫീല്‍ഡര്‍ ശ്രീനാഥ് (റൂറല്‍ പോലീസ്) എന്നിവരെ തെരഞ്ഞെടുത്തു.