മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വാര്‍ഷികാഘോഷം യാത്രയയപ്പ് സമ്മേളനവും

മാപ്രാണം ഹോളിക്രോസ് ഹൈസ്കൂളിന്റെ 41 മത് വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ വില്സന് ഈരത്തറ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് ഹൈസ്കൂളിന്റെ 41 മത് വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍ വില്സന് ഈരത്തറ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു. രൂപത കോ ഓര്പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ ബൈജു കുറ്റിക്കാടനെ യോഗത്തില്‍ ആദരിച്ചു. പല്ലൊട്ടി സിനിമയിലൂടെ പ്രശസ്തനായ നീരജ്കൃഷ്ണ വിശിഷ്ടാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ജ്യോതി രാമകൃഷ്ണന്, ജോസഫ് കാച്ചപ്പിള്ളി, സിസ്റ്റര്‍ പ്രിയ ജീസ്, പി.എ. ബാബു, എം.എസ്. ബഞ്ചമിന്, സി.വി. ജോസ്, ടി.എ. അജിമോള്‍, കെ.എസ്. ആര്ച്ചമോള് എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ ജോണ്‍ ജോസ് ഊക്കന്‍, എ.സി. ജോയ്സി, സി.ആര്. ജോളി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെ.ആര്. ഫാനി നന്ദി പറഞ്ഞു.