സംസ്ഥാനത്ത് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാർ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂർ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണൻകുട്ടി (72), ചിറയിൻകീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകൻ (60), സാരഥി നഗർ സ്വദേശി എ.ആർ. സലീം (60), മണക്കാട് സ്വദേശി അബ്ദുൾ റസാഖ് (75), ആലപ്പുഴ ചേർത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്കരൻ (84), ചേർത്തല സ്വദേശി ഗോപാലകൃഷ്ണൻ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാർ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചിൽ സ്വദേശി കെ.എസ്. നായർ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാർ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദൻ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹർബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂർ പന്ന്യന്നൂർ സ്വദേശി കെ. ആനന്ദൻ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1332 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 159 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കോവിഡ്; 483 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (25/10/2020) 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: പവർഗ്രിഡ് മാടക്കത്തറ ക്ലസ്റ്റർ 7, അൻസാർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1, എ.ആർ.ക്യാമ്പ് രാമവർമ്മപുരം ക്ലസ്റ്റർ 1, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1. മറ്റ് സമ്പർക്ക കേസുകൾ: 979. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 92 പുരുഷൻമാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-315
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-65
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-31
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-48
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-187
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-112
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-174
സി.എഫ്.എൽ.ടി.സി കൊരട്ടി – 21
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-367
സി.എഫ്.എൽ.ടി.സി നാട്ടിക -391
പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -23
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-124
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-89
ജി.എച്ച് തൃശൂർ-39
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -28
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -13
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -25
ജി.എച്ച് . ഇരിങ്ങാലക്കുട -17
ഡി .എച്ച്. വടക്കാഞ്ചേരി -8
അമല ആശുപത്രി-58
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77
മദർ ആശുപത്രി -13
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -11
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 0
രാജാ ആശുപത്രി ചാവക്കാട് – 3
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 26
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
സെന്റ് ആന്റണീസ് പഴുവിൽ – 2
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-16
6813 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ഞായറാഴ്ച 1096 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 305 പേർ ആശുപത്രിയിലും 791 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3414 പേർക്ക് ആന്റിജൻ പരിശോധനയും 1458 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 147 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,63,154 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഞായറാഴ്ച 461 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 95,401 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 44 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 380 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.