നിയോജകമണ്ഡലത്തിൽ ആറു സീറ്റിൽ എൽഡിഎഫ്, ഒരിടത്ത് ഒപ്പത്തിനൊപ്പം
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറിയപ്പോൾ ഒരു പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. ആളൂർ, മുരിയാട്, കാട്ടൂർ, കാറളം, പൂമംഗലം, പടിയൂർ എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഈ പഞ്ചായത്തുകൾ എൽഡിഎഫ് ആണ് ഭരിച്ചിരുന്നത്. എൽഡിഎഫ് ഭരിച്ചിരുന്ന വേളൂക്കര പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും എട്ടു വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമാണ്. ഇവിടെ ആദ്യമായി ബിജെപി രണ്ടു വാർഡുകളിൽ വിജയിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകളുണ്ടായിരുന്ന കാറളം പഞ്ചായത്തിൽ ഇത്തവണ ഒറ്റ സീറ്റും നേടാനായില്ല. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ 91 വോട്ടിന് ബിജെപി ലീഡ് ചെയ്ത പഞ്ചായത്താണ്. ഒരു സീറ്റുണ്ടായിരുന്ന മുരിയാട്, വെള്ളാങ്കല്ലൂർ പഞ്ചായത്തുകളിൽ ഇത്തവണ ബിജെപിക്ക് ഒരു സീറ്റു പോലും നേടാനായില്ല.
2020 ലെ കക്ഷിനില, ബ്രാക്കറ്റിൽ 2015 ലെ കക്ഷി നില
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്-13
എൽഡിഎഫ്-12 (11)
യുഡിഎഫ്-1 (2)
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്-13
എൽഡിഎഫ്-10(9)
യുഡിഎഫ്-3 (4)
പൂമംഗലം പഞ്ചായത്ത്-13
എൽഡിഎഫ്-7 (9)
യുഡിഎഫ്-4 (4)
ബിെജപി -2
കാട്ടൂർ പഞ്ചായത്ത്-14
എൽഡിഎഫ്-9 (8)
യുഡിഎഫ്-4 (6)
ബിജെപി-1
ആളൂർ പഞ്ചായത്ത്-23
എൽഡിഎഫ്-16 (17)
യുഡിഎഫ്-7 (4)
കാറളം പഞ്ചായത്ത്-15
എൽഡിഎഫ്-12 (10)
യുഡിഎഫ്-1 (2)
വേളുക്കര പഞ്ചായത്ത്-18
എൽഡിഎഫ്-8 (10)
യുഡിഎഫ്-8 (7)
ബിജെപി -2
മുരിയാട് പഞ്ചായത്ത് 17
എൽഡിഎഫ്-11(9)
യുഡിഎഫ്-6(7)
പടിയൂർ പഞ്ചായത്ത്-14
എൽഡിഎഫ്-8(8)
യുഡിഎഫ്-2 (4)
ബിജെപി-4(2)
വെള്ളാങ്കല്ലൂർ പഞ്ചായത്ത്-21
എൽഡിഎഫ്-13(12)
യുഡിഎഫ്-8(7)