വോട്ടുകളുടെ എണ്ണത്തില്‍ ബിജെപിക്കു കുതിപ്പ്, യുഡിഎഫിനും എല്‍ഡിഎഫിനും കുറവില്ല
ഇരിങ്ങാലക്കുട നഗരസഭയില്‍ വോട്ടുകളുടെ എണ്ണത്തില്‍ ബിജെപി വന്‍ വര്‍ധനവ് നടത്തിയപ്പോഴും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകളില്‍ കുറവുണ്ടായിട്ടില്ല. 14841 വോട്ടുകള്‍ യുഡിഎഫും 14752 വോട്ടുകള്‍ എല്‍ഡിഎഫും നേടിയപ്പോള്‍ 9878 വോട്ടുകളാണ് ബിജെപി നേടിയത്. 2015 ല്‍ 14469 വോട്ടുകള്‍ യുഡിഎഫും 14505 വോട്ടുകള്‍ എല്‍ഡിഎഫും നേടിയപ്പോള്‍ ബിജെപി 7534 വേട്ടുകളാണു നേടിയിരുന്നത്. ബിജെപിക്കു 2344 വോട്ടുകളുടെ വര്‍ധനവും യുഡിഎഫിനു 372 വോട്ടുകളുടെ വര്‍ധനവും എല്‍ഡിഎഫിനു 247 വോട്ടുകളുടെ വര്ധനവുമാണു ഉണ്ടായത്. 2015 ല്‍ 38863 പേരാണ് ആകെ പോള്‍ ചെയ്തതെങ്കില്‍ 2020 ല്‍ 40852 പേരാണു പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തേക്കാളും 1989 വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായപ്പോള്‍ 2344 വോട്ടുകളുടെ വര്‍ധനവ് ബിജെപിക്കാണു ഉണ്ടായത്. നഗരസഭയില്‍ മൂന്നു സീറ്റു എല്‍ഡിഎഫിനും രണ്ടു സീറ്റ് യുഡിഎഫിനും സീറ്റ് കുറവു വന്നപ്പോള്‍ ബിജെപി അഞ്ചു സീറ്റുകളുടെ വര്‍ധനവാണ് ഉണ്ടായത്. നിയോജകമണ്ഡലത്തില്‍ 64291 വോട്ടുകള്‍ എല്‍ഡിഎഫും 54452 വോട്ടുകള്‍ യുഡിഎഫും 35894 വോട്ടുകള്‍ ബിജെപിയും നേടി. 9839 വോട്ടുകളാണ് എല്‍ഡിഎഫ് അധികമായി നേടിയത്.
ബിജെപി ഒമ്പതു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത്. 11 വാര്‍ഡുകളില്‍ യുഡിഎഫും ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നാം സ്ഥാനത്ത്
ഇരിങ്ങാലക്കുട: നഗരസഭയില്‍ യുഡിഎഫ് 11 വാര്‍ഡുകളിലും എല്‍ഡിഎഫ് ആറു വാര്‍ഡുകളിലും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടപ്പോള്‍ ബിജെപി ഒമ്പതു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. പുത്തന്‍തോട്, മാടായിക്കോണം, കുഴിക്കാട്ടുകോണം, ബസ് സ്റ്റാന്‍ഡ്, പൂച്ചക്കുളം, കൊരുമ്പിശേരി, കാരുകുളങ്ങര, പൊറത്തിശേരി പോസ്റ്റോഫീസ്, മഹാത്മാ സ്കൂള്‍ എന്നീ വാര്‍ഡുകളിലാണു ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. പുത്തന്‍തോട്, മാപ്രാണം, മാടായിക്കോണം, കുഴിക്കാട്ടുകോണം, ഉണ്ണായിവാരിയര്‍ കലാനിലയം, കെഎസ്ആര്‍ടിസി, പൊറത്തിശേരി പോസ്റ്റോഫീസ്, പൊറത്തിശേരി, മഹാത്മ സ്കൂള്‍, കല്ലട, പുറത്താട് എന്നീ വാര്‍ഡുകളിലാണു യുഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയത്. നമ്പ്യാങ്കാവ് ക്ഷേത്രം, ബസ് സ്റ്റാന്‍ഡ്, കൂടല്‍മാണിക്യം, പൂച്ചക്കുളം, കൊരുമ്പിശേരി, കാരുകുളങ്ങര എന്നീ വാര്‍ഡുകളിലാണു എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്. കഴിഞ്ഞ തവണ ഏഴു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. 2015 ല്‍ ഒമ്പതു വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നാലു വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി ഏഴു വാര്‍ഡുകളിലാണു രണ്ടാം സ്ഥാനത്തെത്തിയത്.