ആനീസിനെ കൊന്നതാര്…എന്തിന് …
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഏതൊരു ഏതൊരു പെര്‍ഫെക്റ്റ് ക്രൈമിലും ഒരു ലൂപ് ഹോൾ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. ദൈവത്തിന്റെ അദൃശ്യമായ കൈ………
ഇരിങ്ങാലക്കുട കോമ്പാറ ആനീസ് കൊലക്കേസിൽ ആ അദൃശ്യമായ കൈ ഇപ്പോഴും ദൃശ്യമായിട്ടില്ല. കേസന്വേഷണങ്ങളിൽ തുമ്പും തെളിവുമാകാറുള്ള ആ ലൂപ്ഹോൾ ഇപ്പോഴും കാണാമറയത്താണ്. കൊലപാതകം നടന്നിട്ട് എട്ടു മാസം പിന്നിടു മ്പോഴും കൊലയാളി അഥവാ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. ഒരു പക്ഷേ, ഇന്നേവരെ കേരള പോലീസ് നടത്തിയതിൽ വെച്ചേറ്റവും മികച്ച കേസന്വേഷണമായിട്ടുപോലും ആനീസ് കൊലക്കേസിലെ കുറ്റവാളികളെ പിടികൂടാൻ കഴിയുന്നില്ലെന്നതാണ് ശ്രദ്ധേയം. ഒരു സിനിമാകഥ പോലെ ആനീസ് കൊലക്കേസിന്റെ അന്വേഷണം 9-ാം മാസത്തിലേക്ക് കടന്നിരിക്കുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറും മുമ്പ് അജ്ഞാതനായ അല്ലെങ്കിൽ അജ്ഞാതരായ ആ കൊലയാളികളെ കണ്ടെത്താനായി പോലീസ് ഒരുങ്ങി ഇറങ്ങികഴിഞ്ഞു.
ക്രൈം ബ്രാഞ്ചിന്അന്വേഷണം കൈമാറാൻ സാധ്യതയേറി
ഇരിങ്ങാലക്കുട കോമ്പാറ ആനീസ് കൊലക്കേസിന്റ അന്വേഷണം പോലീസ് ഉൗർജിതമാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസന്വേഷണം കൈ്രം ബ്രാഞ്ചിനു കൈമാറാനും സാധ്യതയേറി. ഇൗ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ ഉൗർജിതമാക്കി വ്യാപിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേയ്മസ് വർഗീസിന്റെ ഒാഫീസിനു മുകളിൽ പുതിയ കൺട്രോൾ റൂം സജ്ജമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിന്റെയും ചെങ്ങന്നൂർ ജലജ കൊലക്കേസിന്റെയുമൊക്കെ അന്വേഷണസംഘത്തിലുണ്ടായിരുന്ന കൈ്രം ബ്രാഞ്ചിലെ സമർഥരായ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആനീസ് കൊലക്കേസിന്റെ അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ആനീസിന്റെ മകൻ കേസന്വേഷണം കൈ്രം ബ്രാഞ്ചിനു കൈമാറണമെന്ന് ആവശ്യപ്പെട്ടതായും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതായും സൂചനകളുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ കേസന്വേഷിക്കുന്ന ലോക്കൽ പോലീസിന് അവസാന അവസരമെന്ന നിലയ്ക്ക് ഏതാനും ദിവസം കൂടി സമയം നൽകിയിരിക്കുന്നത്.
റൂറൽ എസ്പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്വേഷണം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. 2019 നവംബർ 14 നാണ് ഇരിങ്ങാലക്കുട ഇൗസ്റ്റ് കോമ്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസൺ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ്ങ് റൂമിനോട് ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എട്ടു മാസം പിന്നിടുമ്പോഴും എട്ടു പൊട്ടും കിട്ടാതെ
ആനീസ് കൊല്ലപ്പെട്ട് എട്ടു മാസം പിന്നിടുമ്പോഴും പ്രതിയിലേക്ക് നയിക്കുന്ന ഒരു തെളിവോ തുമ്പോ ലഭിക്കാതെ പോലീസിനെ വട്ടം കറക്കുന്ന കേസായി ഇതു മാറിയിരിക്കുകാണ്. കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊല നടത്തിയത് എന്തിനുവേണ്ടിയെന്നോ ഉള്ള ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നിശ്ചലമായി നിൽക്കുന്നു. മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കാൻ പോലീസിന് കഴിയുന്നില്ല. കാരണം ആനീസ് അണിഞ്ഞിരുന്ന സ്വർണവളകൾ ഒഴികെ വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നത് തന്നെ.
എന്തിനു വളകൾ മാത്രം…
അലമാരിയിൽ മറ്റും വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാതെ ആനീസിന്റെ വളകൾ മാത്രം മോഷ്ടിക്കാൻ കാരണമെന്തായിരിക്കുമെന്ന ചോദ്യമാണ് പോലീസിന് മുന്നിൽ ഇപ്പോഴും ഉത്തരം കിട്ടാതെ നിൽക്കുന്നത്. വളരെ എളുപ്പത്തിൽ ഒരു മോഷ്ടാവിന് എടുത്തുകൊണ്ടുപോകാൻ സാധിക്കുന്ന സ്വർണവും പണവും തൊടാതെ ആനീസ് അണിഞ്ഞിരുന്ന വളകൾ മാത്രം മോഷ്ടാവ് കവർന്നതിന്റെ പിന്നിലെന്തെങ്കിലും കഥയോ രഹസ്യമോ ഉണ്ടോ എന്നാണ് പോലീസ് ചികയുന്നത്. വളരെ ടൈറ്റായി കൈയിലണിഞ്ഞിരുന്ന ആ വളകൾ മാറ്റി പുതിയത് വാങ്ങിയിടാൻ മക്കൾ പറഞ്ഞിട്ടുപോലും ആനീസ് തയാറായില്ലെന്നും പറയുന്നു. ആനീസിന് വളരെ അറ്റാച്ച്മെന്റുള്ള വളകളാണ് നഷ്ടപ്പെട്ടതെന്ന് പറയുന്നു. ആനീസിനെ പോലെ തന്നെ ആ വളകളോട് അറ്റാച്ചുമെന്റുള്ള ആരെങ്കിലുമാണോ കൃത്യത്തിനു പിന്നില്ലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസിനെ കുഴയ്ക്കുന്നത്
പോലീസിന് ഒരു തെളിവു പോലും നൽകാതെ നടന്ന കൊലപാതകമാണ് കോമ്പാറ ആനീസ് കൊലക്കേസ്. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുന്നിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഇൗ കേസുകളിൽ സഹായകമായിട്ടില്ല. ഇത് ബോധപൂർവം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ട്. ഒരു പ്രഫഷണൽ മോഷ്ടാവ് മനപൂർവം തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ മോഷണവും കൊലപാതകവുമാണോ ഇതെന്ന് ആദ്യം സംശയമുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്ന നിഗമനത്തിലാണ് കാര്യങ്ങൾ എത്തിയത്. മറ്റു മോഷ്ടാക്കളോടും ക്രിമിനലുകളോടും പോലീസ് നടത്തിയ അന്വേഷണത്തിലും ചർച്ചയിലുമാണ് പോലീസ് കൃത്യത്തിനു പിന്നിൽ പ്രഫഷണൽ സംഘങ്ങളല്ലെന്ന തോന്നലുണ്ടായത്. ആനീസിന്റെ വീട്ടിൽനിന്ന് യാതൊരു തെളിവും അന്വേഷണസംഘത്തിനു ലഭിച്ചില്ല. ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്ന് സംശയിക്കുന്ന ഒരു മലയാള ദിനപത്രത്തിന്റെ തൃശൂർ എഡീഷന്റെ പേജു മാത്രമാണ് പോലീസിനു ലഭിച്ചത്. ആയുധം കണ്ടത്താൻ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിതെളിച്ചു തിരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയൽപ്പക്കങ്ങളിലോ സിസിടിവി ക്യാമറ ഇല്ല. വീട്ടിലേക്കുള്ള വഴിയിലെ സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളും ചാനലുകാർ പകർത്തിയ ദൃശ്യങ്ങളുമെല്ലാം പോലീസ് പരിശോധിച്ചെങ്കിലും സൂചനകളിലേക്ക് എത്തുന്നതൊന്നും കിട്ടിയില്ല. മണം പിടിച്ചോടിയ പോലീസ് നായയ്ക്കും കാര്യമായൊന്നും കിട്ടിയില്ല. അന്യസംസ്ഥാനക്കാർ ആനീസിന്റെ ലൗബേർഡ് ബിസിനസിലെ ഇടപാടുകൾ, ബന്ധുക്കൾ തുടങ്ങി നിരവധി പേരെ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്കുള്ള സൂചനകൾ ലഭിച്ചില്ല……….
- തുടര്‍ന്നു വായിക്കുവാന്‍ കാത്തിരിക്കു…..അടുത്ത ദിവസം
- അന്വേഷണം എവിടേക്ക് എങ്ങിനെ……
- അവസാന ലാപ്പില്‍ പോലീസ്


മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍