ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബിപികെപി) യുടെ ഭാഗമായി തരിശ് സ്ഥലത്ത് ജൈവനെല്കൃഷിയിറക്കല്
ആളൂര്‍: ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബിപികെപി) യുടെ ഭാഗമായി കണ്ണപുഴപാടം കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ തരിശ് സ്ഥലത്ത് ജൈവനെല്കൃഷിയിറക്കല് നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആളൂര്‍ കൃഷി ഓഫീസര്‍ തോമാസ് പച്ചക്കറി വിത്ത് വിതരണം ചെയ്തു. മുകുന്ദപുരം താലൂക്ക് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് എന്നിവര്‍ ഔഷധ സസ്യവിതരണം നടത്തി. ആളൂര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രേഖ ഫലവൃക്ഷത്തൈ വിതരണം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ‘പ്രകൃതിയുടെ നിലനില്‍പ്പ്’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. എല്‍സി ടീച്ചര്‍, കര്‍ഷകസമിതി പ്രസിഡന്റ് പരമേശ്വരന് അമ്പാടത്ത്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷാജന് കള്ളിവളപ്പില്‍, പാടശേഖര സമിതി സെക്രട്ടറി സിബു അന്തോണി എന്നിവര്‍ പ്രസംഗിച്ചു.