ലിറ്റില്‍ ഫ്ളവറില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തില്‍ വാര്‍ഷിക ആഘോഷവും യാത്രയയപ്പും സംയുക്തമായി ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ. ആര്. വിജയ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ മേബിള്‍, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ ജോഫിന്‍, പുഷ്പം മാഞ്ഞൂരാന് ടീച്ചര്‍, സിസ്റ്റര്‍ ലിറ്റ്സി, കെ.കെ. ജോയ്സി എന്നിവര്‍ക്ക് യാത്രയയപ്പു നല്കി. സിഎംസി ഉദയ പ്രൊവിന്ഷൃല് മദര്‍ ഡോ. വിമല അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജയ്സണ്‍ കരപറമ്പില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് മമന്റോ വിതരണം ചെയ്തു. വികാരി ജനറാല്‍ മോണ്‍. ജോസ് മഞ്ഞളി, അഡ്വ. ജിഷ ജോബി, മദര്‍ കരോളിന്, കെ. ജൂലി ജെയിംസ്, കുമാരി മീര വിനീത് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങള്‍ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു
ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ് കോളജില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍