മാടായിക്കോണം തെക്കേ കോള്‍പാടത്ത് നെല്‍ച്ചെടികള്‍ക്ക് മഞ്ഞപ്പ്, ആശങ്കയില്‍ കര്‍ഷകര്‍
മാപ്രാണം: മാടായിക്കോണം തെക്കേ കോല്ള്പാടത്ത് അഞ്ഞൂറോളം ഏക്കര്‍ നെല്‍കൃഷി മഞ്ഞപ്പ് രോഗ ഭീക്ഷണിയില്‍. കതിരുവരാറായ നെല്‍ച്ചെടികളുടെ ഇലകള്‍ക്ക് മഞ്ഞപ്പ് ബാധിക്കുന്നതാണ് പ്രശ്നം. പതിരു കൂടുമെന്ന് ആശങ്കമൂലം വിളവ് വന്‍തോതില്‍ കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 150ല്‍ പരം കര്‍ഷകരാണ് കോള്‍പാടത്തും സമീപത്തുമായി കൃഷി ഇറക്കിയിരിക്കുന്നത്. വലിയ തുക വായ്പ എടുത്തും മറ്റുമാണ് കൃഷി ഇറക്കിയത്. വിഷയം കൃഷിവകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മരുന്ന് അടിക്കാന്‍ നിര്‍ദേശം നല്കി. പലരും മരുന്ന് അടിക്കാന്‍ തുടങ്ങിയെങ്കിലും കാര്യമായ ഫലം ഉണ്ടായിട്ടില്ലെന്ന് പറയുന്നു. മരുന്നുകളുടെ ഭീമമായ വിലയും കര്‍ഷകരെ വലയ്ക്കുകയാണ്. കാലാവസ്ഥ വ്യതിയാനമാവാം മഞ്ഞപ്പിന് കാരണമെന്ന് സംശയം ഉയരുന്നുണ്ട്. ജില്ലയിലെ പല പാടശേഖരങ്ങളിലും പ്രശ്നം ഉണ്ടെന്നും വിളവ് വലിയ തോതില്‍ കുറഞ്ഞാല്‍ കടബാധ്യതയിലാവുമെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ രണ്ട് തവണയും കാലം തെറ്റിയ മഴ കര്‍ഷകരെ കണ്ണീരിലാക്കിയിരുന്നു.

കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു
കോള്‍പ്പാടങ്ങളില്‍ അമ്ലരസം ഉയര്‍ന്നത് പ്രതിസന്ധി താമരവളയംചിറ അടിയന്തരമായി കെട്ടണമെന്ന് കര്‍ഷകര്‍