സെറിബ്രല്‍പാള്‍സി ബാധിതരായ കുട്ടികളുമായി ജലമെട്രോ യാത്ര നടത്തി നിപ്മർ
ഇരിങ്ങാലക്കുട: പൊതുസൗകര്യങ്ങളില്നിന്നും പൊതുയാത്രാ സംവിധാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന സെറിബ്രല്‍ പാള്‍സി കുട്ടികളുമായി ബോട്ടുയാത്ര നടത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍. നിപ്മറിലെ സിപി ബാധിതരായ 39 കുട്ടികളും അവരുടെ രക്ഷിതാക്കളും സ്പെഷല്‍ സ്കൂള്‍ ടീച്ചര്‍മാരുമാണ് വാട്ടര്‍മെട്രൊ യാത്രയില്‍ പങ്കെടുത്തത്.
ലോക സെറിബ്രല്‍ പാള്സിവാരാചരണത്തിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാര്‍ തെറാപ്പിസ്റ്റുകള്‍ വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറും സഹായക സാങ്കേതിക വിദ്യാപ്രദര്‍ശനവും ഇന്ന് നിപ്മറില്‍ നടക്കും. വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറിനോട് അനുബന്ധിച്ച് സഹായക സാങ്കേതികവിദ്യാ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. നൂറോളം വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കും