കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ സിപിഐ സായാഹ്ന ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സായാഹ്ന ധര്‍ണ്ണ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം അനിത രാധാകൃഷ്ണന്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി. ബിജു, കെ.കെ. ശിവന്, എ.ജെ. ബേബി എന്നിവര്‍ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് സ്വാഗതവും സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.