ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്ന് ചിമ്മിനിയില്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിമ്മിനി ട്രെക്കിംഗില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ ചിമ്മിനി ട്രെക്കിംഗ് സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച സഫലം 2025 പദ്ധതിയുടെ ഭാഗമായി പ്രകൃതിയുമായുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ഇടപ്പെടലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അസൂത്രണം ചെയ്തത്. ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിത്തേറ് പദ്ധതിയില്‍ 46 എന്‍എസ്എസ് വളണ്ടിയേഴ്സ് പങ്കാളികളായി. 25 ഓളം മുളതൈകളും ചിമ്മിനി റിസര്‍വോയറിന്റെ പരിസ്ഥിതി പ്രദേശങ്ങളില്‍ നട്ടുപിടിപ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു നേതൃത്വം വഹിച്ചു.