വീട്ടിലേക്ക് അതിക്രമിച്ചുകയറി യുവാവിനെയും ജീവിത പങ്കാളിയെയും ആക്രമിച്ച കേസില്‍ അറസ്റ്റ്

സജി.
ആളൂര്‍: വീട്ടിലേക്ക് അതിക്രമിച്ചുകയറി യുവാവിനെയും ജീവിത പങ്കാളിയെയും ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍. ആളൂര്‍ കല്ലേറ്റുംകര പൂപ്പച്ചിറ സ്വദേശി പതിയാരത്ത് പറമ്പില്‍ വീട്ടില്‍ ആന സജി എന്നറിയപ്പെടുന്ന സജി(42)യാണ് അറസ്റ്റിലായത്. ഈമാസം അഞ്ചിന് രാത്രി 10.45 നാണ് സംഭവം. എറണാകുളം സ്വദേശിയായ യുവാവും ട്രാന്‍സ്ജെന്‍ഡറായ ജീവിതപങ്കാളിയും ആളൂരില്‍ വാടകയ്ക്ക് താമസിക്കുന്നതിലുള്ള വൈരാഗ്യത്താല്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി ജീവിതപങ്കാളിയെയും അസഭ്യംപറയുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് സംഭവം.
യുവാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ സജി ആളൂരിലുള്ള സഹോദരിയുടെ വീട്ടില്‍ ഒളിവില്കഴിയുമ്പോഴാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സജി സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ളയാളും ആളൂര്‍, കൊടര, വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, അടിപിടി, മയക്കുമരുന്ന് കച്ചവടം എന്നിങ്ങനെയുള്ള ഒമ്പത് ക്രമിനല്കേസുകളിലെ പ്രതിയാണ്. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. ജോര്‍ജ്, പ്രസന്നകുമാര്‍, ജിഷ്ണു, സിപിഒമാരായ ആഷിക്, മന്നാസ്, സുജീഷ് മോന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.