വി.എസ്. അച്യുതാനന്ദന് ഇരിങ്ങാലക്കുടയുടെ പ്രണാമം

ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇരിങ്ങാലക്കുടയില്‍ നടന്ന സര്‍വ്വകക്ഷി അനുശോചനയോഗത്തില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു. സിപിഎം ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആര്. വിജയ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രഫ. കെ.യു. അരുണന്, അഡ്വ. തോമസ് ഉണ്ണിയാടന്, സിപിഐ ജില്ല എക്സി. അംഗം ടി.കെ. സുധീഷ്, ബിജെപി മണ്ഡലം സെക്രട്ടറി ഷൈജു കുറ്റിക്കാടന്‍, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, കൂടല്‍മാണിക്യം ദേവസ്വം മുന്‍ പ്രസിഡന്റ് പി. തങ്കപ്പന്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ആര്‍ജെഡി മണ്ഡലം സെക്രട്ടറി എ.ടി. വര്‍ഗീസ്, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡോ. കെ.പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.