വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം ശാന്തി സദനത്തില്‍ വച്ച് ലയണ്‍സ് ക്ലബ് ഇന്റനാഷണല്‍ റീജിയണ്‍ ചെയര്മാന് റോയ് ജോസ് ആലുക്ക നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം ശാന്തി സദനത്തില്‍ വച്ച് ലയണ്‍സ് ക്ലബ് ഇന്റനാഷണല്‍ റീജിയണ്‍ ചെയര്മാന് റോയ് ജോസ് ആലുക്ക നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.ജെ. ആന്റോ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് ഹാരീഷ് പോള്‍ മുഖ്യാതിഥിയായിരുന്നു. വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി, ട്രഷറര്‍ കെ.എ. ജോസഫ്, സര്‍വീസ് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ എ.വൈ. ജെയ്സന്, പോള്‍സണ്‍ കല്ലൂക്കാരന്, ഷാജന് ചക്കാലക്കല്‍, സതീശന് നീലങ്കാട്ടില്‍, സിന്ധു സതീശന്, നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.