ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം നടത്തി
ആളൂര്‍: ഗ്രാമപഞ്ചായത്തില്‍ അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി കോളനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിച്ചു. 30 ല്‍ അധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളെ സ്വാശ്രയ ഗ്രാമങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണു അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നമ്പിക്കുന്ന് കോളനിയില്‍ സ്വാശ്രയഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണു നടത്തിയിട്ടുള്ളത്. കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍, കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം, 34 വീടുകളുടെ അറ്റകുറ്റപണികള്‍, ക്ലബിന്റെ അറ്റകുറ്റപണികള്‍, കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മാണം, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, കോളനിയിലെ പൊതു കിണറില്‍ റിംഗ് ഇറക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണു ഈ തുക ഉപയോഗിച്ച് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നമ്പിക്കുന്ന് കമ്യൂണിറ്റി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, മാള ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിജി യാക്കോബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് മാഞ്ഞൂരാന്, ആളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ധിപിന്‍ പാപ്പച്ചന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, മെമ്പര്‍മാരായ ജുമൈല ഷഗീര്‍, സി.ജെ. നിക്സണ്, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ പി.സി. ബിജു, പ്രേമലത തിലകന്, വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ്, മാള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.കെ. സുരജ എന്നിവര്‍ പ്രസംഗിച്ചു.