കൊറോണ വൈറസിനേക്കാള്‍ ഗുരുതരമാണ് ആര്‍എസ്എസ്-ബിജെപി ഇരട്ട വൈറസ് – സിപിഐഎം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട്
ഇരിങ്ങാലക്കുട: കൊറോണ വൈറസിനേക്കാള്‍ ഗുരുതരമാണ് ആര്. എസ്. എസ്-ബി. ജെ. പി. ഇരട്ട വൈറസെന്ന് സി. പി. ഐ. എം. പോളിറ്റ് ബ്യുറോ അംഗം വ്യന്ദ കാരാട്ട്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി പ്രൊഫ ആര്. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സംസ്കാരം സംരക്ഷിക്കണമെന്ന് കേരളത്തില്‍ വന്നു പറയുന്ന നരേന്ദ്ര മോദി ആദ്യം കേരളത്തിന്റെ സംസ്കാരം പഠിക്കാന്‍ തയ്യാറാകണമെന്ന് വ്യന്ദ കാരാട്ട് പറഞ്ഞു. കേരളത്തിലെ എല്‍. ഡി എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനം കണ്ട് പ്രതിപക്ഷത്തിന്റെ മനോനില തെറ്റിയിരിക്കുകയാണ്. ബി. ജെ. പി. നേതാക്കളുടെയും സ്ഥിതി വ്യത്യസ്തമല്ല. നവ കേരളം സ്യഷ്ടിക്കാനുള്ള ശ്രമത്തിലാണ് എല്‍. ഡി. എഫ്. അതിനായി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ നിര്മ്മിച്ചിടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമാണ് സംസ്ഥാനത്ത് ഇരുപതു ലക്ഷം കുടുംബങ്ങളിലേക്ക് കെ ഫോണിലൂടെ സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുന്നതെന്ന് വ്യന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു കമ്മറ്റി പ്രസിഡന്റ് പി. മണി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ കെ. യു. അരുണന്. എം. എല്‍. എ, സി. പി. ഐ. എം. ജില്ലാ സെക്രട്ടറി എം. എം. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ് മാസ്റ്റര്‍, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍, സി. പി. ഐ. എം. ജില്ലാ കമ്മറ്റിയംഗം അഡ്വ കെ. ആര്. വിജയ, സി. പി. ഐ. എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, കെ. കെ. ബാബു എന്നവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട് സ്വാഗതവും ടി. കെ. വര്‍ഗീസ് നന്ദിയും പറഞ്ഞു.