പ്ലസ്ടുവിന് ഇത്തവണയും നൂറുമേനി വിജയം കൊയ്ത് വിമല സെന്‍ട്രല്‍ സ്കൂള്‍
എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കിയത്
പ്രണവ് ജയചന്ദ്രന് (കംപ്യുട്ടര്‍ സയന്‍സ്)
എം.എ. അഖില (കോമേഴ്സ്)
ജൂബിലി നിറവില്‍ ഇത്തവണയും വിമല സെന്‍ട്രല്‍ സ്കൂള്‍ താണിശേരി ഉന്നതവിജയം കരസ്ഥമാക്കി. സിബിഎസ്ഇ പ്ലസ് ടു ഫലം നൂറുമേനി വിജയം നേടി. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പ്രണവ് ജയചന്ദ്രന് എല്ലാവിഷയത്തിലും ഫുള്‍ എ വണ്‍ കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തില്‍ എം.എ. അഖില എല്ലാ വിഷയത്തിലും ഫുള്‍ എ വണ്‍ നേടി. 30 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്കോടു കൂടി വിജയം കരസ്ഥമാക്കി. 40 ശതമാനം വിദ്യാര്‍ഥികള്‍ 70 ശതമാനത്തിലേറെ മാര്‍ക്കോടു കൂടിയും 20 ശതമാനം വിദ്യാര്‍ഥികള്‍ 65 ശതമാനത്തിലേറെ മാര്‍ക്കോടു കൂടിയും വിജയിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി വിജയം നേടിയ വിദ്യാര്‍ഥികളെയും അവരെ വിജയത്തിലേക്കു നയിച്ച അധ്യാപകരേയും അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.