നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ജില്ലാ കമ്മിറ്റി
കാട്ടൂര്‍: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈകള്‍ നട്ട് ആചരിച്ച് ഇന്ത്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ജില്ലാ കമ്മിറ്റി. കാട്ടൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മുര്‍ഷിദ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ആര്. രഞ്ജി, സംസ്ഥാന കമ്മിറ്റി അംഗം സി.എല്‍. ജോയ്, ജില്ലാ പ്രസിഡന്റ് ഷാജു ചിറയത്ത്, സെക്രട്ടറി കെ. ധനേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫ്രാന്‍സിസ് പാനികുളം, ഡിക്രൂസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.