വീല്‍ ചെയറിനെക്കുറിച്ച് വീല്‍ ചെയര്‍ ഉപഭോക്താവിനു ഏകദിന പരിശീലനം
കല്ലേറ്റുംകര: വീല്‍ ചെയര്‍ ഉപഭോക്താവിനു വീല്‍ ചെയര്‍ ഉപയോഗിക്കുന്ന വേളയില്‍ തന്നെ എണീറ്റ് നില്ക്കാന് പ്രാപ്തമാക്കുന്ന വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നല്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മര്‍) ടിടികെ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച് ഡെവലപ്പ്മെന്റും ആര്2ഡി2 ഐഐറ്റി മദ്രാസും സംയുക്തമായണു പരിശീലനം നല്‍കിയത്. മദ്രാസ് ഐഐറ്റി ആര്2ഡി2 ക്ലിനിക്കല്‍ ടീം തലവന്‍ സാംസണ്, ഒക്ക്യൂപേഷണല് തെറാപ്പിസ്റ്റ് ജിതിന്, ഐഐറ്റി മദ്രാസ് പ്രോഗ്രാം ഹെഡ് ജസ്റ്റിന് എന്നിവര്‍ ക്ലാസ് നല്കി. പരിശീലന പരിപാടി നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാര്‍, ഒക്ക്യൂപേഷണല് തെറാപ്പി കോളജ് പ്രിന്‍സിപ്പല്‍ ദീപ സുന്ദരേശ്വരന്, ഫിസിയോതെറപ്പി മേധാവി കെ.കെ. കപില്‍ എന്നിവരും നിപ്മറിലെ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ഒക്ക്യുപേഷണല്‍ തെറാപ്പി വിദ്യാര്‍ഥികള്‍ എന്നിവരടക്കം 50 ഓളം പേര് പരിശീലനത്തില്‍ പങ്കെടുത്തു.