സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി
ഇരിങ്ങാലക്കുട: സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി വിഷുവിനു വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് ആനന്ദപുരത്ത് സിപിഎം മുരിയാട് ലോക്കല്‍ സെക്രട്ടറി ടി.എം. മോഹനന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമിയില്‍ സംയോജിത കൃഷി ഇരിങ്ങാലക്കുട ഏരിയ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന് വെള്ളരി വിത്ത് ഇറക്കി ഉദ്ഘാടനം ചെയ്തു. എ.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിപിന്‍ വിനോദന്‍, മുരിയാട് പഞ്ചായത്ത് മെമ്പര്‍മാരായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മുരിയാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ. രാമദാസ്, സനിത ഷിബു, പി.ആര്. ബാലന്, എം.എ. മോഹന്‍ദാസ്, കെ.എ. ജോഷി, വി.ആര്. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു