മാതൃകാ സംസ്കൃത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
നടവരമ്പ്: ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃകാ സംസ്കൃത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സര്‍വകലാശാലയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഇരിങ്ങാലക്കുട സബ് ജില്ലയില്‍ മുതിര്‍ന്നവര്‍ക്കും സംസ്കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കുമായി മാതൃകാ സംസ്കൃത പഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാ രാഘവന് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാ സംസ്കൃത സര്‍വകലാശാല സാഹിത്യ വിഭാഗം പ്രഫ. ഡോ. കെ.ആര്. അംബിക മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ടി.എസ്. സജീവന് അധ്യക്ഷനായ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍, പ്രധാന അധ്യാപിക ഒ.ആര്. ബിന്ദു, പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, എല്‍പി വിഭാഗം പ്രധാനധ്യാപകന് സെബാസ്റ്റ്യന്‍ ജോസഫ്, സുരേഷ് ബാബു, കെ.കെ. താജുദ്ദീന്, വി.എസ.് കൃപാസാഗരി, ഡോ. മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.