ബാലവേദി എടതിരിഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലവേദി കലോത്സവം നടന്നു
ഇരിങ്ങാലക്കുട: കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് കേരള റവന്യു വകുപ്പ് മന്ത്രി കെ. രാജന് അഭിപ്രായപ്പെട്ടു. ബാലവേദി എടതിരിഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ബാലവേദി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘാടക സമിതി ചെയര്മാന് മുരളി മണക്കാട്ടുപടി അധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എസ്. അഭിമന്യു അധ്യക്ഷത വഹിച്ചു. സാംസ്കാരിക സന്ധ്യയും സമാപനവും മുന്‍കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര്. രമേഷ് അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്, ബാലവേദി ജില്ലാ പ്രസിഡന്റ് ശിവപ്രിയ, ബാലവേദി ജില്ലാ കോഡിനേറ്റര്‍ ഷാജി കാക്കശ്ശേരി, സിപിഐ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി. ബിജു, അനിത രാധാകൃഷ്ണന്, കെ.വി. രാമകൃഷ്ണന്, ബേബി ലോഹിതാക്ഷന്, കെ.വി. മോഹനന്, ഒ.എസ്. വേലായുധന്, എടതിരിഞ്ഞി മേഖല സെക്രട്ടറി വിഷ്ണു ശങ്കര്‍, പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി കെ.പി. കണ്ണന്, ബാലവേദി പ്രസിഡന്റ് ആര്‍ദ്ര ഉല്ലാസ്, എഐഎസ്എഫ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ജിബിന്‍ ജോസ്, സംഘാടക സമതി കണ്‍വീനര്‍ കെ.വി. ഹജീഷ്, മിഥുന് പോട്ടക്കാരന്‍, എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡന്റ് വി.ആര്. അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.