ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 2019 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്
അഴിമതിയുടെ കൂത്തരങ്ങായി, മണ്ണ്മാഫിയ നിയന്ത്രിക്കുന്ന ഭരണമായി നഗരസഭയുടെ ഭരണം മാറിയെന്ന് എല്‍ഡിഎഫ്
ഇരിങ്ങാലക്കുട: ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 201920 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ ഒട്ടും യാഥാര്‍ഥ്യ ബോധത്തോടെയല്ല ബഡ്ജറ്റ് തയ്യാറായിരിക്കുന്നതെന്ന് വിമര്‍ശിക്കുന്നുണ്ട്. മണ്ണ്മാഫിയ നിയന്ത്രിക്കുന്ന ഭരണമായി നഗരസഭയുടെ ഭരണം മാറിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ആശങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. നഗരസഭയില്‍ നടക്കുന്ന അനതിക്യത കെട്ടിട നിര്‍മാണങ്ങളുടെ ആഴവും വ്യാപ്തിയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്ള സഭയില്‍ ഇതങ്ങനെ നടക്കുന്നുവെന്നത് അത്ഭുതമുളവാക്കുന്നതാണ് പ്രതിപക്ഷം വിമര്‍ശിച്ചു. പല പദ്ധതികളും കലണ്ടര്‍ പ്രകാരം പൂര്ത്തീകരിക്കപ്പെടുന്നില്ലെന്നും ആസ്തി രജിസ്റ്ററില്‍ പുതുതായി സ്യഷ്ടിക്കപ്പെടുന്ന ആസ്തികള്‍ കൃത്യമായി ചേര്‍ക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് മതിയായ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെയാണ് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട്, അനധികൃത കെട്ടിടങ്ങളെയും അനധികൃത മൊബൈല്‍ ടവറുകളെയും കണ്ടെത്തി വസ്തു നികുതി നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ടാര്‍ അധിക വിഹിതം നല്‍കിയത് അംഗീകരിക്കുന്നില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ മരാമത്ത് പ്രവ്യത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കിയതിലെ അപാകതകളും വ്യക്തമാക്കുന്നുണ്ട്. ചാത്തന് മാസ്റ്റര്‍ ഹാള്‍ അടക്കമുള്ള നിര്‍മ്മാണ പ്രവ്യത്തികള്‍ക്കായി കുഴിച്ചെടുത്ത മണ്ണിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ മറുപടി ലഭ്യമായില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. കുഴിച്ചെടുത്ത മണ്ണ് യഥാസമയം ലേലം ചെയ്യാഞ്ഞതിനെ തുടര്‍ന്ന് നഗരസഭക്ക് ഉണ്ടായ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിട്ടുണ്ട്. രണ്ടര കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ആധുനിക ഫിഷ് മാര്‍ക്കറ്റിലെ സ്റ്റാളുകളും കസ്തൂര്‍ബാ വനിതാ ഷോപ്പിംഗ് കോംപ്ലക്സ്, ഠാണാ ടൂറിസ്റ്റ് ഹോം, മത്സ്യ മാംസ മാര്‍ക്കറ്റ് എന്നിവയിലെ കടമുറികളും ഒഴിഞ്ഞ് കിടക്കുകയാണെന്നും നഗരസഭാ കെട്ടിടങ്ങള്‍, മൈതാനം എന്നിവ വാടകയ്ക്ക് നല്‍കുന്നതിന് ബൈലോ തയ്യാറാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഓഡിറ്റില്‍ കണ്ടെത്തിയ അപാകതകള്‍ അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും 68 കുറിപ്പുകള്‍ നല്‍കിയതില്‍ 45 എണ്ണത്തിനാണ് മറുപടികള്‍ ലഭിച്ചതെന്നും കുറിപ്പുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഡിറ്റ് റേേിപ്പാര്ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് പരിഹാരം കണ്ടു വരുന്നതായി മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് യോഗത്തില്‍ വിശദീകരിച്ചു. അനതിക്യതമായി കണ്ടെത്തിയ എണ്‍പത്തിയെട്ടു കെട്ടിടങ്ങള്‍ക്കും പതിനെട്ടു മൊബൈല്‍ ടവറുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അപാതകള്‍ പരിഹരിച്ച്, വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ചര്‍ച്ചകള്‍ ഉപസംഹരിച്ചു കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു.