ശിഷ്യപ്രിയ അവാര്‍ഡ് കലാനിലയം രാഘവന് സമ്മാനിച്ചു
വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാര്‍ഡ് കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ കലാനിലയം രാഘവന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാര്‍ഡ് കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ കലാനിലയം രാഘവന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ചടങ്ങില്‍ ക്വാക്സില്‍ എംഡി പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, പ്രഫ. ലക്ഷ്മണന് നായരുടെ കഥയില്ലാത്തൊരു കഥ എന്ന നോവല്‍ സര്ഗസ്വരം സെക്രട്ടറി കാവില്‍ രാജിനും പ്രഫ. സാവിത്രി ലക്ഷ്മണന്റെ സ്മൃതി നാടകത്തിന്റെ രണ്ടാം പതിപ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരിക്കും നല്കി പ്രകാശനം ചെയ്തു. ക്വാക്സില്‍ ഡയറക്ടര്‍ എന്‍. മാധവന് പിള്ള, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, തിരക്കഥാകൃത്തും സംവിധായകനും ആയ അഭയകുമാര്‍, സിനി ആര്‍ട്ടിസ്റ്റ് സിയാവുദ്ദീന്, കലാകാരന് രാജേഷ് തംബുരു എന്നിവര്‍ ക്വാക്സിലിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കഥകളി നടന് കലാനിലയം രാഘവനാശാനെ മന്ത്രി ശിഷ്യ പ്രിയ അവാര്‍ഡ് നല്കി ആദരിച്ചു. വി.കെ. ബീന (വിജയ ഗിരി .അഷ്ടമിച്ചിറ) ക്രിസ്തീന ചാക്കപ്പന് (ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുട) കെ.ആര്. ഡേവീസ് (കാര്‍മല്‍ ചാലക്കുടി) പി. ഗിരിജാമണി (ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുട) ഫില്‍സി പോള്‍ (എല്‍എഫ്സി ഇരിങ്ങാലക്കുട) സി.ബി. രതി (സികെഎംഎന്‍എസ് ചാലക്കുടി) പി.എസ്. ശ്രീദേവി (വ്യാസവിദ്യാനികേതന്‍ ചാലക്കുടി) സജിത അനില്‍ കുമാര്‍ (ശാന്തി നികേതന്‍ ഇരിങ്ങാലക്കുട) എന്നിവര്‍ക്കും ശിഷ്യ പ്രിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് സ്കൂള്‍ ഇരിങ്ങാലക്കുടയിലെ ഫില്‍സി പോളിനെ ഏറ്റവും കൂടുതല്‍ ശിഷ്യരുടെ പിന്തുണ ലഭിച്ചതിന്റെ പേരില്‍ പതിനായിരം രൂപയുടെ പ്രത്യേക അവാര്‍ഡ് നല്കി ആദരിച്ചു.
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 13 സ്കൂളുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്കി. സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.