ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധ മാര്‍ച്ചുമായി സിപിഐ
ഇരിങ്ങാലക്കുട: ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക, പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വല്‍സരാജ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ജില്ലയിലെ രണ്ടാമത്തെ പ്രധാന സ്റ്റേഷന് എന്ന പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു. നേരത്തെ കല്ലേറ്റുംകര കപ്പേള പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഒട്ടേറെ പേര് പങ്കെടുത്തു.