സിമിക്കും കുടുംബത്തിനും സുരക്ഷിത ഭവനമായി; അതിദരിദ്ര കുടുംബത്തിന് അത്താണിയായി സര്‍ക്കാരും മുരിയാട് പഞ്ചായത്തും
ഇരിങ്ങാലക്കുട: മുഖ്യവരുമാന ദായകന് ഉപേക്ഷിച്ച് പോയ കുടുംബത്തിന് തുണയായി സര്‍ക്കാരും പഞ്ചായത്തും. മുരിയാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള പനേങ്ങാടന്‍ സിമിക്കും കുടുംബത്തിനുമാണ് ഭരണകൂടം തുണയാകുന്നത്. അതിദരിദ്രമായ ചുറ്റുപാടില്‍ കഴിയുന്ന, അമ്മയും സ്കൂള്‍ വിദ്യാര്‍ഥിയുമായ മകനും മാത്രം അടങ്ങുന്നതാണ് കുടുംബം. മഴകൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ഇനി ലൈഫ് പദ്ധതിയില്‍പ്പെടുത്തി നാല് ലക്ഷം രൂപ ചെലവിട്ട് പണിതീര്‍ത്ത പുതിയ ഭവനത്തില്‍ സുരക്ഷിതമായി ലൈഫ് തുടരാം. വീടിന്റെ താക്കോല്‍ സമര്‍പ്പണം പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, വാര്‍ഡ് അംഗം നിഖിത അനൂപ്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സേവ്യര്‍ ആളൂക്കാരന്‍ അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, വിഇഒ സിനി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ദിവാകരന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതി അംഗം രാധ സുബ്രന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.