ആനന്ദപുരം ലിറ്റിൽ ഫ്ളവർ പള്ളിയില്‍ മണിമാളികയും കനീസ്യാലയവും ആശീര്‍വദിച്ചു
ആനന്ദപുരം: ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ പുതിയതായി പണികഴിപ്പിച്ച മണിമാളികയുടെ ആശീര്‍വാദകര്‍മം ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. അതോടനുബന്ധിച്ച് ആനന്ദപുരം ഇടവകാംഗമായ ദൈവദാസന് കനീസിയൂസച്ചന്റെ ഓര്‍മയ്ക്കായി പണി കഴിപ്പിച്ചിട്ടുള്ള കനീസ്യാലയം കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജോസ് നന്തിക്കര, പ്രജ്യാതി നികേതന്‍ കോളേജ് ഡയറക്ടര്‍ റവ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍, ആര്‍ക്കിടെക്റ്റ് ബാബു ജോസ്, കൈക്കാരന് ജോയ് ജെയ്ക്കബ്, സിസ്റ്റർ. ഡോ. കാരുണ്യ സിഎംസി, മതബോധന ഹെഡമാസ്റ്റര്‍ സിജു ജോണി എന്നിവര്‍ സംസാരിച്ചു.
മതബോധന അധ്യാപകരായി 25 വര്‍ഷം ശുശ്രൂഷ ചെയ്ത സിസ്റ്റർ. ലിസ ജോണ്‍, സിജു ജോണി, ജോബി യൂസിഫെന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. മണിമാളിക കണ്‍സ്ട്രക്ഷന്റെ ആര്‍ക്കിടെക്റ്റ് ബാബു ജോസ്, കണ്‍സ്ട്രക്ഷന്‍ ഇന്‍ചാര്‍ജ് സി. കെ. ജോണ്സന് എന്നിവരെ ആദരിച്ചു. വികാരി ഫാ. ആന്റോ കരിപ്പായി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഐ.ആര്. ജോയ് നന്ദിയും പറഞ്ഞു. കൈക്കാരന്മാരായ ജോയ് ഇല്ലിക്കല്‍, ആന്റോ പൊതപറമ്പില്‍, ജോയ് പൊതപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. യോഗാനന്തരം ഫാ. ബെന്‍സി ചീനാന്റെ നേതൃത്വത്തില്‍ സ്ട്രീറ്റ് ലൈറ്റ് ചാലക്കുടി ഡിജെ നൈറ്റ് എന്ന നൃത്തസംഗീത പരിപാടി ഉണ്ടായിരുന്നു.