ഇരിങ്ങാലക്കുട നഗരസഭയുടെ ആദ്യത്തെ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കൊരുമ്പിശേരിയില് ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയുടെ ആദ്യത്തെ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കൊരുമ്പിശേരിയില് ആരംഭിച്ചു. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ ഇവിടെ ഉണ്ടായിരിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനംനിര്‍വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ലി അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫെനി എബിന്, ജെയ്സന് പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, പി.ടി. ജോര്‍ജ്, ഗീതാകുമാരി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലറും ബിജെപി അംഗവുമായ അമ്പിളി ജയനെ അവഗണിച്ചതില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി പ്രതിഷേധമറിയിച്ചു. വാര്‍ഡ് കൗണ്‍സിലറെ സ്വാഗത പ്രസംഗികയാക്കുകയും ക്ഷണക്കത്തില്‍നിന്നും പേര് ഒഴിവാക്കിയതായും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ആരോപിച്ചു. വിഷയത്തില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ അമ്പിളി ജയന് വേദിയില്‍ ഇരിക്കാതെ പൊതുജനങ്ങക്കൊപ്പം ഇരുന്നാണ് പരിപാടിയില്‍ പങ്കെടുത്തത്.