ബോധവത്കരണത്തിലൂടെ ലഹരിക്കെതിരെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും: ടി.കെ.ഷൈജൂ
ഇരിങ്ങാലക്കുട: ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബുകള്‍ക്ക് മയക്ക്മരുന്ന് ലഹരിക്ക് എതിരെയുളള ബോധവത്കരണത്തിലൂടെ സമൂഹത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജൂ അഭിപ്രയപ്പെട്ടു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. മനോജ് ഐബന് സ്വാഗതവും അഡ്വ. ബിജോയ് പോള്‍ നന്ദിയും പറഞ്ഞു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ആനന്ദ് മേനോന്, അഡ്വ.ടി.ജെ. തോമസ്, റോയ് ജോസ്, റെന്‍സി ജോണ്‍ നിധിന്, വീണ ബിജോയ്, പോള്‍ ജാക്സണ്, മിഡ്ലി റോയി, റോണി പോള്‍, റിങ്കു മനോജ്, ആന്റോണിയ റോയ് എന്നിവര്‍ സംസാരിച്ചു.