നീറ്റ് പരീക്ഷ; ക്ലാരിഫിക്കേഷന് നടത്താനാകാതെ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അങ്കലാപ്പ്
ഇരിങ്ങാലക്കുട: നീറ്റ് പരീക്ഷ നീറ്റായിത്തന്നെ കഴിഞ്ഞെങ്കിലും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അങ്കലാപ്പ് മാറുന്നില്ല. എന്‍ആര്‍ഐ ക്വാട്ടയില്‍ പരീക്ഷ എഴുതിയവര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കുമൊക്കെ നേരത്തെ സമര്‍പ്പിച്ചിരുന്ന രേഖകളുടെ ക്ലാരിഫിക്കേഷന് നടത്താന്‍ അവസരം നല്‍കിയിരുന്നു. ഇതിനായി വിദ്യാര്‍ഥികള്‍ക്കു പാസ്വേഡും നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അപ്ഡേഷന് നടത്തേണ്ടത്. എന്നാല്‍, സമയം അവസാനിച്ചതിനാല്‍ പലര്‍ക്കും ഇതു നടത്താന്‍ സാധിച്ചില്ല. ക്ലാരിഫിക്കേഷന് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇല്ലെങ്കില്‍ അഡ്മിഷന്റെ സമയത്തെങ്കിലും രേഖകളുടെ ക്ലാരിഫിക്കേഷന് നടത്താന്‍ സാഹചര്യമുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെയും ആവശ്യം. ഇല്ലെങ്കില്‍ നൂറുകണക്കിന് എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്നാണ് ആശങ്ക. വിദേശത്തുനിന്നെത്തിയവരില്‍ പലര്‍ക്കും തിരിച്ചുപോയാല്‍ മാത്രമേ തങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് പലരും നാട്ടിലെത്തിയത്. പെട്ടെന്നു തിരിച്ചുപോകാനും സാധിക്കാത്ത സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്ത് രേഖകള്‍ സമര്‍പ്പിച്ചതിന്‍െ ക്ലാരിഫിക്കേഷന് നടത്താന്‍ ഇനിയും അവസരം നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.