നൂറു ദിനം നൂറു പരിപാടി ജീവധാര സ്ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് തുടക്കമായി
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ജീവധാരയുടെ രണ്ടാം ഘട്ടമായി സ്ക്രീനിംഗ് ടെസ്റ്റിന് ആനന്ദപുരം രണ്ട്, മൂന്ന് വര്‍ഡുകളില്‍ തുടക്കമായി. നൂറു ദിനം 100 പരിപാടി കളുടെ ഭാഗമായി ആനന്ദപുരം സിഎച്ച്എസ്സിയില് നടന്ന സ്ക്രീനിംഗ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷനായിരുന്നു. ആശുപത്രി സൂപ്രണ്ടന്റ് ഡോ. ശ്രീവത്സന്‍, പഞ്ചായത്തംഗം എ.എസ്. സുനില്‍ കുമാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊച്ചുറാണി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം നിജി വത്സന് സ്വാഗതവും എച്ച്ഐ എന്‍.എ. ഷാജി നന്ദിയും പറഞ്ഞു. ജീവധാര പദ്ധതിയുടെ ആദ്യഘട്ടമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ആ സര്‍വ്വേയില്‍ കണ്ടെത്തിയവര്‍ക്കുള്ള സ്ക്രീനിംഗ് ക്യാമ്പുകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. 50 ല്‍ പരം പേരുടെ സ്ക്രീനിംഗ് പൂര്‍ത്തിയായി. ചികിത്സ രീതികള്‍ അവലംബിക്കുകയാണ് ജീവധാരയുടെ 3-ാം ഘട്ടത്തില്‍ വിഭാവനം ചെയ്തത്.