സെന്റ് ജോസഫ്സ് കോളജ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആയി അക്ഷര ബാലകൃഷ്ണനെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2024 ആയി ബികോം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി അക്ഷര ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി സാമ്പത്തികശാസ്ത്രം അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി ഒലീവിയ ലിന്സണേയും സെക്കന്റ് റണ്ണറപ്പായി ബയോടെക്നോളജി വിഭാഗം അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി നന്ദന രഘുനാഥനേയും തെരഞ്ഞെടുത്തു. മിസ് ഇന്റലിജന്‍സായി അക്ഷരയും ക്വീന്‍ ഓഫ് ഹാര്‍ട്സ്, മികച്ച സ്റ്റേജ് പെര്‍ഫോമര്‍ എന്നീ ബിരുദങ്ങള്‍ക്ക് ഒലീവിയയും അര്‍ഹയായി. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച അവസാനവര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ നിന്നും അഞ്ചുപേരാണ് അവസാന റൗണ്ടിലേക്കെത്തിയത്. ബികോം അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി അക്ഷര ബാലകൃഷ്ണന്, ഗണിതശാസ്ത്ര വിഭാഗം അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി എയ്ഞ്ചല്‍ മരിയ ജോര്‍ജ്, ബികോം അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി എമി റോസ് സ്റ്റീഫന്‍, ബയോടെക്നോളജി അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി നന്ദന രഘുനാഥന്, സാമ്പത്തികശാസ്ത്രം അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി ഒലീവിയ ലിന്സണ് തുടങ്ങിയവര്‍ അവസാന റൗണ്ടിലെ മിന്നും താരങ്ങളായി. പോപ്പുലാരിറ്റി ടെസ്റ്റ്, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള മികവ്, പൊതു വിജ്ഞാനം എന്നിവയ്ക്കു പുറമേ മൂന്നു വ്യത്യസ്ത റൗണ്ടുകളിലായി നടത്തിയ മത്സരത്തില്‍ നിന്നാണ് അക്ഷര ബാലകൃഷ്ണന് ഒന്നാം സ്ഥാനത്തേയ്ക്കെത്തിയത്. സര്‍ട്ടിഫിക്കറ്റിനും ട്രോഫിക്കും പുറമേ 10000 രൂപയുടെ ടി.ഐ. അഷറഫ് മെമ്മോറിയല്‍ അവാര്‍ഡും ഒന്നാംസ്ഥാനത്തെത്തിയ അക്ഷര ബാലകൃഷ്ണന് സമ്മാനിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ക്കുള്ള സമ്മാനതുക സ്പോണ്സര് ചെയ്തത് യൂണിവേഴ്സല്‍ എയര്‍പ്പോര്‍ട്ട് അസ്സിസറ്റന്സ് സിഇഒ നിഷീന നിസ്സാര്‍ ആയിരുന്നു. നിഷീന നിസ്സാര്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി എന്നിവര്‍ സംസാരിച്ചു.