തിരുനാള്‍ കാരുണ്യമാക്കി കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസ്
കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ കാരുണ്യ ഉത്സവമാക്കി കരുവന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസ്.ഇന്നും നാളെയുമാണ് തിരുനാള്‍ ആഘോഷം. മെയ് 12നാണ് എട്ടാമിടം ഊട്ടുതിരുനാള്. സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം കരുവന്നൂര്‍ ഇടവകയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഉദ്ഘാടനവേളയില്‍ കിഡ്നി രോഗികള്‍ക്കായി ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. കിഡ്നി ഡയാലിസിസ് ചെയ്ത രോഗികള്‍ക്ക് പ്രതിമാസം 1000രൂപ ധനസഹായം നല്കുന്ന കിഡ്നി ആശ്യാസ് പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ വികാരിയും ഡയറക്ടറുമായ ഫാ. ഡേവിസ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് പത്രോസ് വടക്കഞ്ചേരി, രൂപത പ്രതിനിധി ഡേവിസ് തെക്കിനിയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഷാബു വിതയത്തില്‍ സ്വാഗതവും പ്രോജക്ട് കണ്‍വീനര്‍ ജോസഫ് തെക്കൂടന്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കിഡ്നി രോഗ ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവയും ഒരുക്കുന്നുണ്ട്.