നവീകരിച്ച ജനകീയഹോട്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടല്‍ നവീകരണത്തിനായി പദ്ധതിയില്‍ 8 ലക്ഷം രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചു. 2018 ഇല് ആരംഭിച്ച വനിതാ കാന്റീന് പിന്നീട് ജനകീയ ഹോട്ടല്‍ ആക്കി മാറ്റി. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു ജനങ്ങള്‍ക്ക് ഇന്ന് തുറന്നു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്റ്റെല്ല വിത്സന്, വാര്‍ഡ് മെമ്പര്‍മാരായ ഓമന ജോര്‍ജ്, പി.സി. ഷണ്മുഖന്, സവിത ബിജു, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, ഷൈനി വര്‍ഗീസ്, കൊച്ചു ത്രേസ്യ ദേവസി, കെ. മേരി ഐസക് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പഞ്ചായത്ത് എഇ പദ്ധതി വിശദീകരണം നടത്തി. ഇതോടൊപ്പം കുടുംബശ്രീ നാനോ മാര്‍ക്കറ്റ് ഉദ്ഘാടനം സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്റ്റെല്ല വിത്സന് നിര്‍വഹിച്ചു. സംരംഭക വിജിത്രി ഷാജു നന്ദി പറഞ്ഞു.