നാലമ്പല തീര്‍ത്ഥാടകര്‍ക്ക് വിവിധ സംഘടനകള്‍ സൗകര്യം ഒരുക്കുന്നു
നാലമ്പല തീര്‍ത്ഥാടകര്‍ക്ക് ഔഷധ വിതരണവുമായി യോഗക്ഷേമ ഉപസഭ
ഇരിങ്ങാലക്കുട: ഔഷധസേവാ ദിനാചരണത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നാലമ്പല തീര്‍ത്ഥാടകര്‍ക്കും മറ്റു ഭക്തജനങ്ങള്‍ക്കും സൗജന്യ ഔഷധ വിതരണവുമായി ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ. ക്ഷേത്രം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി എന്‍.പി. ഗോവിന്ദന് നമ്പൂതിരിപ്പാട്, വായ്ക്കാക്കര നാരായണന് നമ്പൂതിരി, എരിഞ്ഞനവള്ളി നാരായണന് നമ്പൂതിരി, പി.എസ്. ജയശങ്കര്‍, ഒ.എസ്. ശ്രീജിത്ത്, കെ.എസ്. സജു, പി. രഘു, പി. മനു എന്നിവര്‍ നേതൃത്വം നല്കി.
നാലമ്പല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അന്നദാനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്ക്യം ക്ഷേത്രം നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സേവാഭാരതി നടത്തുന്ന അന്നദാനം കൂടല്‍മാണിക്ക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ശിവദാസ് പള്ളിപ്പാട്ട് സ്വാഗതവും പ്രകാശന് കൈമാപ്പറമ്പില്‍ നന്ദിയും പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, സെക്രട്ടറി സായ്രാം, അന്നദാന സമിതി പ്രസിഡന്റ് രവീന്ദ്രന് കാക്കര, സെക്രട്ടറി ഉണ്ണികൃഷ്ണന് പേടിക്കാട്ടില്‍, സേവാഭാരതി പ്രവര്‍ത്തകരായ ബാബു നടുവളപ്പില്‍, ലിബിന് രാജ്, ഒ.എന്‍. സുരേഷ്, രവീന്ദ്രന്, മോഹനന്, ജഗദീഷ്, ഹരികുമാര്‍, രാമന്, അനീഷ്, ഉണ്ണി, സുധാകരന്, മധുസൂദനന് രാഘവന്, സുരേഷ്, കവിത, രാജി ലക്ഷ്മി, മിനി സുരേഷ്, സൗമ്യ, സംഗീത, ദിവ്യ, ടിന്റു മോള് എന്നിവര്‍ നേതൃത്വം നല്കി. ബിഎംഎസ് ടൗണ്‍ പ്രസിഡന്റ് സഹജന്, മറ്റു പ്രവര്‍ത്തകര്‍ എന്നിവരും സന്നിഹിതരായിരുന്നു.
നാലമ്പല തീര്‍ത്ഥാടകര്‍ക്ക് ശീതളപാനീയ വിതരണവുമായി മഹിളാ മോര്‍ച്ച
ഇരിങ്ങാലക്കുട: നാലമ്പല ദര്‍ശനത്തിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശീതളപാനീയ വിതരണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ശീതള പാനീയ വിതരണത്തിന് മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, ജനറല്‍ സെക്രട്ടറി രാഗി മാരാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് റീജ സന്തോഷ്, ലാംബി റാഫേല്‍, സുമന, ആര്യ, സുലത, അനിത, ജയ, സിന്ധു സോമന്, രമേഷ് അയ്യര്‍, സല്ഗു തറയില്‍, മോഹനന്, ശശി മേനോന് എന്നിവര്‍ നേതൃത്വം നല്കി.