ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങലയുമായി കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മ
ഇരിങ്ങാലക്കുട: ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കുക, എന്നാവശ്യമുയര്‍ത്തി കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിനു കിഴക്കേ നടയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. നാമജപത്തോടെ നടന്ന മനുഷ്യ ചങ്ങലയില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു.
സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുണ്‍കുമാര്‍, നിര്‍മ്മല്‍ രവീന്ദ്രന്, സുമേഷ് കാരുകുളങ്ങര, ഷിജു എസ്. നായര്‍, നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്, ഇ.കെ. കേശവന്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് കണ്ണംതോടത്ത്, ബിബിന്‍ മൂസ്, ശ്രീനാഥ് ഉണ്ണികൃഷ്ണന്, ജിമേഷ് മേനോന്, മനു പാറപ്പുറം, ഗണേഷ് കൃഷ്ണ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.