ഇരിങ്ങാലക്കുട നഗരസഭയിലേക്ക് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുര്‍ഭരണത്തിനും, വികസന മുരടിപ്പിനുമെതിരെ സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, ആര്.എല്‍. ശ്രീലാല്‍, ജയന് അരിംബ്ര എന്നിവര്‍ പ്രസംഗിച്ചു.
എം.ബി. രാജു സ്വാഗതവും, ഡോ. കെ.പി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ്കുമാര്‍, ഡോ. കെ.പി. ജോര്‍ജ്ജ്, എം.ബി. രാജു, ജയന് അരിംബ്ര, പി.കെ. മനുമോഹന്‍, എം.വി. വിത്സന്, കൗണ്‍സിലര്‍മാരായ കെ.ആര്. വിജയ, സി.സി. ഷിബിന്‍, ടി.കെ. ജയാനന്ദന്, അംബിക പള്ളിപ്പുറത്ത്, നെസീമ കുഞ്ഞുമോന്, ലേഖ ഷാജന്, സി.എം. സാനി, എം.എസ്. സഞ്ജയ്, എ.എസ്. ലിജി, സതി സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.