ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്റര്‍ ക്രിസ്മസ് ആഘോഷിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ബിപിസി കെ.ആര്. സത്യപാലന്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മാരായ ആതിര രവീന്ദ്രന്, നിഷ പോള്‍ എന്നിവര്‍ നേതൃത്വം നല്കി.