ഇരിങ്ങാലക്കുട മാകെയറില്‍ സൗജന്യ ആയുര്‍വേദ പരിശോധന ക്യാമ്പ് ഫെബ്രുവരി 8ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാകെയറില്‍ വൈദ്യമന്ദിരവുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ പരിശോധന ക്യാമ്പ് ഫെബ്രുവരി 8 ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കുന്നു. ആദ്യത്തെ 25 ബുക്കിംഗിന് ഡോപ്ലര്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിനും, മറ്റെല്ലാ പരിശോധനകള്‍ക്കും 20% ഡിസ്കൗണ്ടും ലഭിക്കും.
വീര്‍ത്തിരിക്കുന്ന സിരകള്‍, ഞരമ്പുകള്‍ക്ക് ചുറ്റും ചൊറിച്ചില്‍, സിരകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന്റെ നിറമാറ്റം, കാലുകളില്‍ വീക്കം, കാലുകള്‍ക്ക് അകാരണമായ വേദന, ഉണങ്ങാത്ത മുറിവുകള്‍ ഇതെല്ലം വെരികോസ് വെയിന്‍ അസുഖ ലക്ഷണങ്ങളായേക്കാം. പ്രസ്തുത ക്യാംപില്‍ വെരികോസ് വെയിന്‍, വെരികോസ് അള്‍സര്‍, ഡയബറ്റിക് അള്‍സര്‍ എന്നിവക്ക് സൗജന്യ പരിശോധനയും വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം, ആയുര്‍വേദ മരുന്നുകള്‍, കൊളെസ്ട്രോള്‍, ഷുഗര്‍ ടെസ്റ്റുകള്‍ തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9037933840 എന്ന നമ്പറില്‍ ബന്ധപ്പെടണം.