സിപിഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

സിപിഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സ്കൂളിന്റെ മുന്‍വശത്ത് റോഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന് ഉദ്ഘാടനം ചെയ്യുന്നു.
നടവരമ്പ്: സിപിഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സ്കൂളിന്റെ മുന്‍വശത്ത് റോഡില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ടി. ശശി അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. സുമിത്ത് സ്വാഗതവും എം.എ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. വിജയലക്ഷ്മി വിനയചന്ദ്രന്, പി.എന്‍. ലക്ഷ്മണന്, സി.ജി. ശിഷിര്, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്കി.